വിളവെടുക്കാറായ രാമച്ചം തീവെച്ച് നശിപ്പിച്ചു – 5 ലക്ഷം നഷ്ടം

പുന്നയൂർക്കുളം: വിളവെടുക്കാറായ രാമച്ച കൃഷി തീവെച്ച് നശിപ്പിച്ച നിലയിൽ. അകലാട് മൂന്നയിനിയിൽ തിങ്കളാഴ്ചയാണ് സംഭവം. അണ്ടത്തോട് തങ്ങൾപ്പടി ബീച്ച് റോഡിലെ കറുത്തേടത്ത് മോഹനന്റെ ഒരു ഏക്കറിലെ രാമച്ച കൃഷിയാണ് നശിപ്പിച്ചത്. സാമൂഹ്യ ദ്രോഹികൾ തീവെച്ചതാണെന്ന് ആരോപിച്ച് വടക്കേക്കാട് പോലീസിൽ പരാതി നൽകി. വിളവെടുക്കാറായ നല്ല ഗുണനിലവാരമുള്ള രാമച്ചമാണ് നശിച്ചത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മോഹനൻ പറഞ്ഞു. കത്തി നശിച്ച രാമച്ചത്തിൻ്റെ വേര് പൊട്ടിപൊടിഞ്ഞ് ഗുണനിലവാരം കുറയുമെന്നും, അത് കൊണ്ട് തന്നെ കൂടുതൽ നഷ്ടം സംഭവിക്കുമെന്നും മോഹനൻ പറഞ്ഞു. ഇവിടെ മൂന്നാം വർഷമാണ് തുടർച്ചയായി രാമച്ചം കത്തിനശിക്കുന്നത്.


Comments are closed.