Header

റമീസിന്റെ സുൽത്താൻ വാരിയംകുന്നൻ ചരിത്രം അപനിർമ്മിക്കപ്പെടുന്നതിനെതിരെയുള്ള ചെറുത്ത് നിൽപ് – ടി എൻ പ്രതാപൻ

ഷാർജ : ഇതിനോടകം ചർച്ചാവിഷയമായി മാറിയ റമീസ്‌ മുഹമ്മദിന്റെ സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്തകം ചരിത്രം അപനിർമ്മിക്കപ്പെടുന്നതിനെതിരെയുള്ള ചെറുത്ത് നിൽപാണെന്ന് ടി എൻ പ്രതാപൻ എം പി.
ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിലെ ഏഴാം നമ്പർ ഹാളിലെ zc 16 സുൽത്താൻ വാരിയംകുന്നൻ ബുക്ക്‌ സ്റ്റാൻഡ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭ്രാന്ത് പെരുകുന്ന കാലം എന്ന തന്റെ ബുക്കിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഷാർജയിൽ എത്തിയത്. സിനിമാ നടൻ പത്മശ്രീ മമ്മൂട്ടി പുസ്തകം പ്രകാശനം ചെയ്തു.

ഒക്ടോബർ ഇരുപത്തിയൊൻപതിന് വാരിയംകുന്നന്റെ ഫോട്ടോ പുറത്ത് വിട്ട ഉടൻ തന്നെ ടി എൻ പ്രതാപൻ അത് തന്റെ ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾക്കകം ആയിരക്കണക്കിന് ഷെയറും പതിനായിരക്കണക്കിന് ലൈക്കും ലഭിച്ചിരുന്നു. കൂടെ സംഘപരിവാർ അനുകൂലികളുടെ പൊങ്കാലയും.

സുൽത്താൻ വാരിയംകുന്നൻ എന്ന പേര് തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കും. വാരിയംകുന്നൻ ഒരു ദേശീയ മുന്നേറ്റത്തിന്റെ നേതാവും മതേതരവാദിയും മലയാള രാജ്യം എന്ന സമാന്തര ഭരണകൂടം സ്ഥാപിക്കുകയും ചെയ്ത ആളാണ്. സുൽത്താനേറ്റ് പതിയെ ഇസ്ലാമിസ്റ്റ് സ്റ്റേറ്റ് ആക്കാൻ ചിലർ ശ്രമിച്ചെന്ന് വരാമെന്നും അദ്ദേഹം എഫ് ബി പോസ്റ്റിൽ കുറിച്ചിരുന്നു.

ഷാർജ രാജ്യന്തര ബുക്ക് ഫെയറിൽ ഏറ്റവും കൂടുതൽ വില്പന നടന്ന പുസ്തകം സുൽത്താൻ വാരിയംകുന്നൻ ആണെന്ന് ബുക്ക്‌ ഫെയർ ഒഫീഷ്യൽസ് അറിയിച്ചു. പുസ്തകം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കക്കം പതിനായിരത്തോളം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.

പുസ്തകത്തിന്റെ രണ്ടാം പതിപ്പ് അടുത്തമാസം ഇറങ്ങുമെന്ന് പ്രസാധകർ അറിയിച്ചു.

thahani steels

Comments are closed.