രാമു കാര്യാട്ട് ; ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭ
ചേറ്റുവ: ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭയാണ് രാമു കാര്യാട്ടെന്ന് മന്ത്രി കെ രാജൻ. ചേറ്റുവയിൽ രാമു കാര്യാട്ട് സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. പുതിയ കലാകാരൻമാർക്ക് ഒരു ഇടം നൽകുന്ന തിയറ്റർ കൂടി ഉണ്ടാകുന്നു എന്നത് അഭിമാനകരമെന്നും അദ്ധേഹം പറഞ്ഞു. ചേറ്റുവ വഴിയോര വിശ്രമകേന്ദ്രത്തിന് സമീപം നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി കെ സുദർശൻ, പ്രഭാഷകനും ഗ്രന്ഥകാരനുമായ എം പി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിമിഷ അജീഷ്, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ ശാന്തി ഭാസി, വിജിതസന്തോഷ്, സാലിഹ ഷൌക്കത്ത്, സഹകരണ ബാങ്ക് പ്രസിഡൻ്റ് ഉത്തമൻ തേർ, ഓമന സുബ്രമണ്യൻ, പി കെ രാജേശ്വരൻ, കെ ആർ സാംമ്പ ശിവൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു.
മുന്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദറിന്‍റെ 2016-17 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി 90 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാരകം നിര്‍മ്മിക്കുന്നത്. 7000 ലധികം സ്ക്വയര്‍ഫീറ്റില്‍ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന സാംസ്കാരിക നിലയത്തില്‍ വായനശാല, ഓഡിറ്റോറിയം, ഓഫീസ്, ടോയ്ലറ്റ് സൌകര്യം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചേറ്റുവ പുഴയോരത്ത് റവന്യൂ വകുപ്പിന്‍റെ 20 സെന്‍റ് സ്ഥലം സ്മാരക നിര്‍മ്മാണത്തിനായി ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിന് പാട്ടത്തിന് അനുവദിച്ചുവെങ്കിലും സി.ആര്‍.സെഡ് നിയമപ്രകാരം പ്രസ്തുത സ്ഥലത്ത് സ്മാരകം നിര്‍മ്മിക്കുന്നതിന് സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ യുടെ ആവശ്യപ്രകാരം സി.ആര്‍.സെഡ് പരിധിക്ക് പുറത്ത് നാഷണല്‍ ഹൈവേക്ക് അഭിമുഖമായി റവന്യൂ വകുപ്പ് പുതിയതായി സ്ഥലം അനുവദിക്കുകയായിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്‍റെ ഡിസൈനിലും മേല്‍നോട്ടത്തിലുമാണ് സ്മാരക മന്ദിരം നിര്‍മ്മിക്കുന്നത്.
Comments are closed.