ഗുരുവായൂര്‍ : മൊബൈല്‍ഫോണും വസ്ത്രങ്ങളും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുല്ലശരി പൂച്ചകുന്ന് രായംമരക്കാര്‍ വീട്ടില്‍ മുഹമ്മദ് താഹിറിനെയാണ് ഗുരുവായൂര്‍ പോലീസ് എസ്.എച്ച്.ഒ. ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 15 വയസ് കാരിയായ കുട്ടിയെ ഒരു വര്‍ഷത്തിലധികമായി പ്രതി പീഡിപ്പിച്ച് വരികയായിരുന്നു. യുവാവുമൊത്തുള്ള ഫോട്ടോകാണിച്ച് കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒളവില്‍ കഴിയുകയായിരുന്ന പ്രതി വിദേശത്തേക്ക് പോകുന്നതിനായി കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലെത്തിയപ്പോഴാണ് പോലീസ് പിടിയിലാകുന്നത്. എ.എസ്.ഐ സി.ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ജി.ലിജോ, കെ.എച്ച്.ഷമീര്‍, ആര്‍.സി.ഉണ്ണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.