ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പിസ്‌കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്തിരുന്ന മാധവിയമ്മക്ക് വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ക്രിസ്മസ് കാര്‍ണിവെലില്‍ നിന്നുള്ള ലാഭവിഹിതവും കുട്ടികള്‍ സ്വരൂപിച്ച കാരുണ്യ നിധിയുമാണ് പ്രായാധിക്യത്തിന്റെ അവശതയില്‍ കിടപ്പിലായ മാധവിയമ്മക്ക് കൈമാറിയത്. വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദ് പൊന്നരാശേരി, പി.ടി.എ പ്രസിഡന്റ് എന്‍.പി സുബൈര്‍, എസ്.എസ്.ജി കണ്‍വീനര്‍ കെ.ടി.സഹദേവന്‍ എന്നിവരുടെ സാന്നിദ്യത്തില്‍ പ്രധാനധ്യാപകന്‍ സി.എഫ് റോബിനും മറ്റു അധ്യാപകരരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സഹായധനം കൈമാറി.