mehandi new

റാപ്പിഡ് ടെസ്റ്റ്‌ കൊള്ള – ഇൻകാസ് ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

fairy tale

ചാവക്കാട് : ഗൾഫ്‌ നാടുകളിലേക്ക് തിരിച്ചുപോകുന്ന പ്രവാസികളിൽ നിന്നും റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ കേരളത്തിലെ എയർപോർട്ടുകളിൽ നടത്തുന്ന കൊള്ള അവസാനിപ്പിക്കണം കേന്ദ്ര സഹ മന്ത്രി വി.മുരളീധരന് ഇൻകാസ് ഭാരവാഹികൾ നിവേദനം നൽകി.

planet fashion

മറ്റു സംസ്ഥാനങ്ങളിൽ 500രൂപ ഈടാക്കുമ്പോൾ കേരളത്തിൽ 2500-3000 രൂപയാണ് ഈടാക്കുന്നത്. കുടുംബ സമേതം ഗൾഫ് നാടുകളിലേക്ക് തിരികെ പോകുന്ന പ്രവാസികൾക്ക് ഇത് വലിയ ബാധ്യതയാണ് വരുത്തിവെക്കുന്നത്.

റാപ്പിട് ടെസ്റ്റ് ഫീസ് 500 രൂപ നിരക്കിലേക്ക്
നിജപെടുത്തുകയോ, പൂർണ്ണമായും സൗജന്യമാക്കുകയോ ചെയ്യാനുള്ള അടിയന്തിര നടപടികൾ ഉണ്ടാകാൻ മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് ഗുരുവായൂർ ശ്രീവത്സത്തിൽ എത്തിയ മന്ത്രിക്ക് ഇൻകാസ് ഭാരവാഹികളായ സി. സാദിഖ് അലി, നവാസ് തെക്കുംപുറം, മുഹമ്മദ്‌ ഗെയ്‌സ്, പൊതു പ്രവർത്തകരായ കെ. രാമകൃഷ്ണൻ, കെ. ജി. വിജേഷ് എന്നിവർ ചേർന്ന് നിവേദനം നൽകിയത്.

Macare health second

Comments are closed.