കരാട്ടെയിൽ അപൂർവ്വ നേട്ടം; ഒരേ വീട്ടിലെ നാല് സഹോദരങ്ങൾക്ക് ബ്ലാക്ക് ബെൽറ്റ്

ചാവക്കാട്: ആയോധനകലയിൽ അപൂർവ്വമായൊരു നേട്ടം സ്വന്തമാക്കി ഒരേ കുടുംബത്തിലെ നാല് സഹോദരങ്ങൾ. കടിക്കാട് പനന്തറയിൽ താമസിക്കുന്ന കൊഞ്ഞത്ത് സമീറിന്റെയും ഷെമീറയുടെയും മക്കളായ സീഷാൻ, സമീൽ, സഹ്‌റാൻ, സഫ്രീൻ എന്നിവരാണ് ഒരേസമയം ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി നാടിന് അഭിമാനമായത്. എട്ടു വയസ്സുകാരിയായ സഫ്രീൻ ആണ് സംഘത്തിലെ ഏറ്റവും ഇളയ ആൾ.

ചാവക്കാട് മന്നലാംകുന്ന് ബദർ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ഡ്രാഗൺ കരാട്ടെ ക്ലബ്ബിലെ വിദ്യാർത്ഥികളാണ് ഈ നാല് പേരും. ഷിഹാൻ സാലിഹിന്റെ ശിക്ഷണത്തിലാണ് ഇവർ കരാട്ടെയിൽ പരിശീലനം പൂർത്തിയാക്കിയത്. 2025 ഡിസംബർ 27-ന് ഊട്ടിയിൽ വെച്ച് നടന്ന ബെൽറ്റ് ടെസ്റ്റിലാണ് നാല് പേരും ഒരുപോലെ മികവ് തെളിയിച്ച് ബ്ലാക്ക് ബെൽറ്റ് എന്ന പദവിയിലേക്ക് ഉയർന്നത്.

Comments are closed.