mehandi new

റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പരാതിപ്രളയം

fairy tale

ചാവക്കാട്: റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പരാതിപ്രളയം. വീണ്ടും അപേക്ഷ നല്‍കാനായി ശനിയാഴ്ച താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിയത് ആയിരക്കണക്കിന് റേഷന്‍ കാര്‍ഡുടമകള്‍.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി തിരക്കിട്ട് പ്രസിദ്ധീകരിച്ച മുന്‍ഗണന, മുന്‍ഗണനേതര പട്ടിക
യില്‍ ബി.പി.എല്‍. കാര്‍ഡ് ഉടമകളായ നിരവധിപ്പേര്‍ ഇടംപിടിച്ചത് മുന്‍ഗണനേതര പട്ടികയിലാണ്. അനര്‍ഹരായ നിരവധിപ്പേര്‍ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. നിരവധി കാര്‍ഡുടമകള്‍ ഒരുപട്ടികയിലും ഉള്‍പ്പെടാതിരുന്നതും ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക അതത് റേഷന്‍കടകളിലും വില്ലേജ് ഓഫീസിലും പഞ്ചായത്ത്, മുനിസിപാലിറ്റി ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണെന്നാണ് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, റേഷന്‍കടകളില്‍ മാത്രമാണ് കഴിഞ്ഞദിവസം പട്ടികയുടെ പകര്‍പ്പ് ഉണ്ടായിരുന്നതെന്ന് ആക്ഷേപമുണ്ട്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡം വെച്ച് കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയറിലാണ് കാര്‍ഡുടമകളുടെ മുന്‍ഗണന, മുന്‍ഗണനനേതര പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. അപേക്ഷയില്‍ തന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഡുടമകളുടെ റാങ്കിങ് നടത്തുന്നതും മാര്‍ക്കിടുന്നതും കമ്പ്യൂട്ടറില്‍ തയ്യാറാക്കിയിരിക്കുന്ന ഈ സോഫ്‌റ്റ്വെയര്‍ വഴിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1,05,000 കാര്‍ഡുടമകളാണ് ചാവക്കാട് താലൂക്കിലുള്ളത്. 30വരെയാണ് താലൂക്ക് സപ്ലൈ ഓഫീസില്‍ പരാതി സ്വീകരിക്കുന്നത്. എന്നാല്‍ രണ്ടുദിവസം കൊണ്ടുതന്നെ ആയിരക്കണക്കിന് കാര്‍ഡുടമകള്‍ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ 10 ദിവസംകൊണ്ട് കാര്‍ഡുടമകളുടെ പരാതിയില്‍ തീര്‍പ്പ് കണ്ടെത്താനാവുമോയെന്ന സംശയത്തിലാണ് സപ്ലൈ ഉദ്യോഗസ്ഥര്‍. 31 മുതല്‍ അതത് തദ്ദേശസ്ഥാപനത്തില്‍ പരാതിക്കാരുമായി വെരിഫിക്കേഷന്‍ കമ്മിറ്റി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം അന്തിമ പട്ടിക പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Macare health second

Comments are closed.