mehandi banner desktop
Chavakkad online

പാലയൂർ ഫെസ്റ്റ് നാളെ; ഗജരാജൻ പുതുപ്പള്ളി കേശവൻ തിരുരൂപ തിടമ്പ് ഏറ്റും

Ft

​ചാവക്കാട്: നാടും നഗരവും ഉത്സവലഹരിയിലാഴ്ത്തി പാലയൂർ ഫെസ്റ്റ് നാളെ നടക്കും. നാല് ആനകൾ അണിനിരക്കുന്ന ഗംഭീര ഘോഷയാത്രയാണ് നാളെ അരങ്ങേറുന്നത്. പ്രശസ്ത ഗജവീരൻ പുതുപ്പള്ളി കേശവനാണ് ഇത്തവണത്തെ തിരുരൂപ തിടമ്പ് ഏറ്റുക.​ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് ‘യൂത്ത് ഓഫ് പാലയൂരിന്റെ’ നേതൃത്വത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് എഴുന്നെള്ളിപ്പ് ആരംഭിക്കും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാകും ഗജവീരന്മാർ അണിനിരക്കുക.​ഇതിനുപുറമെ വിവിധ മേഖലകളിൽ നിന്നുള്ള ഘോഷയാത്രകളും ഇതേസമയത്ത് പുറപ്പെടും. ‘ബ്രദേഴ്സിന്റെ’ എഴുന്നള്ളിപ്പ് പാലുവായ് മഠം കപ്പേള പരിസരത്ത് നിന്നും, ‘മലാക്കിൻ്റെ’ ഘോഷയാത്ര മുതുവട്ടൂർ സെന്ററിൽ നിന്നും, ‘മാൽബോസ്’ പാലുവായ് പുതുശേരിയിൽ നിന്നും, ‘ദി സെയിന്റ്സ്’ കാവതിയാട്ടു നിന്നും ആരംഭിക്കും. അഞ്ച് മേഖലകളിൽ നിന്നുമുള്ള വർണ്ണാഭമായ എഴുന്നെള്ളിപ്പുകൾ രാത്രി 10 മണിയോടെ പാലയൂരിൽ വച്ച് മഹാസംഗമമായി മാറും. തുടർന്ന് മെഗാ ബാൻഡ് ഷോ അരങ്ങേറും.

Jan oushadi

Comments are closed.