mehandi banner desktop
Chavakkad online

ചാവക്കാട് – ചേറ്റുവ റോഡ് നവീകരണത്തിന് 1.63 കോടി രൂപ അനുവദിച്ചു

Ft

ചാവക്കാട്:  ദേശീയപാത 66 ചാവക്കാട് – ചേറ്റുവ റോഡിൽ ചാവക്കാട് മുതൽ തങ്ങൾപ്പടി വരെ തകർന്നു കിടക്കുന്ന ഒരു കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി 1.63 കോടി രൂപ അനുവദിച്ചതായി എൻ കെ അക്ബർ എംഎൽഎ അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത് നാഷണൽ ഹൈവേ വിഭാഗത്തിനാണ് നിർമ്മാണ ചുമതല.റോഡ് ഉയർത്തി ടാറിംഗ് നടത്തുന്നതിനും ബാക്കി ഭാഗങ്ങളിൽ കാന നിർമ്മിക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. ഈ ഭാഗത്ത് ഫണ്ട് വകയിരുത്താതിരുന്നതിനെ തുടർന്ന് എം.എൽ.എ നാഷണൽ ഹൈവേ അതോറിറ്റിയിലും സംസ്ഥാന സർക്കാരിലും നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. ഇതിനെത്തുടർന്ന് നാഷണൽ ഹൈവേ പ്രൊജക്ട് ഡയറക്ടർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.നേരത്തെ ഫണ്ട് ലഭിക്കാൻ വൈകിയ സാഹചര്യത്തിൽ, വെള്ളക്കെട്ട് ഒഴിവാക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ ചെലവഴിച്ച് കാന നിർമ്മിച്ചിരുന്നു. ദേശീയപാത നിർമ്മാണ കമ്പനി താൽക്കാലികമായി കുഴികളടച്ചെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് അടിയന്തര നവീകരണത്തിന് വഴിയൊരുങ്ങിയത്.

Jan oushadi

Comments are closed.