തീരദേശത്തെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1: 20, 1: 25 ആയി പുനക്രമീകരിക്കണം- കെ.എസ്.ടി.എഫ്.
ചാവക്കാട്: തീരദേശ മേഖലകളിലെ സ്‌ക്കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം എല്‍.പി.വിഭാഗത്തില്‍ 1:20 യു.പി.വിഭാഗത്തില്‍ 1: 25 എന്നീ വിധത്തില്‍ പുനക്രമീകരിക്കണമെന്ന് കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. തീരദേശ മേഖലയിലെ സ്‌ക്കൂളുകളെ സംരക്ഷിക്കുന്നതിനും പൊതു വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ മുഴുവന്‍ സ്‌ക്കൂളുകളിലേയും 2015-16 അധ്യയനവര്‍ഷം വരെ നിയമനം നേടിയവരെ അതത് സ്‌ക്കൂളുകളില്‍ നിലനിര്‍ത്തി സംരക്ഷിത അധ്യാപകരുടെ ആനുകൂല്യങ്ങള്‍ നല്‍കണം, സര്‍ക്കാള്‍ സ്‌ക്കൂളുകളിലേത് പോലെ എയ്ഡഡ് സ്‌ക്കൂളുകളിലേക്കും വികസന ഫണ്ട് അനുവദിക്കണം എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വിദ്യാഭ്യാസപരമായ മുന്നേറ്റം സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രിക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് യോഗം അറിയിച്ചു. കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എം.ടി.തോമസ് യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എഫ്.ജില്ലാ കോര്‍ഡിനേറ്റര്‍ മേജോ കുണ്ടുകുളങ്ങര അധ്യക്ഷനായി. ജില്ല സെക്രട്ടറി എ.സി.ജോര്‍ജ് ആശംസയര്‍പ്പിച്ചു.
Comments are closed.