Header

ചാവക്കാട് സബ്ബ് ജയിലില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍

ചാവക്കാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാവക്കാട് സബ്ബ് ജയിലില്‍ അന്തേവാസികള്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.  ‘ലഹരിയും രക്ഷപ്പെടാനുളള മാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തില്‍ ചാവക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  സി.വി.അജയ്കുമാര്‍ ക്ലാസ്സെടുത്തു. ജയില്‍ സൂപ്രണ്ട് എസ്.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനോജ് കെ പയ്യാമ്പിളളി, ഡെപ്പ്യുട്ടി പ്രിസണ്‍ ഓഫീസര്‍ മാരായ വി.വി.സുരേഷ്, ടി.എന്‍. ജേഷ്‌കുമാര്‍, അസി:പ്രിസണ്‍ ഓഫീസര്‍മാരായ അനില്‍കുമാര്‍ എം.എ, രാജേഷ് കെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്  തടവുകാര്‍ക്കുളള ചോദ്യോത്തര പരിപാടിയും ചര്‍ച്ചയും നടന്നു.

Comments are closed.