Header

ആത്മഹത്യ വർധിക്കാൻ കാരണം സോഷ്യൽ മീഡിയയുടെ അമിതോപയോഗം

ചാവക്കാട് : സോഷ്യൽ മീഡിയയുടെ അമിതോപയോഗം മൂലം സമൂഹവുമായുള്ള ബന്ധം കുറയാൻ ഇടയായതും, കുടുംബ ബന്ധങ്ങളിൽ സംഭവിച്ചിട്ടുള്ള ശിഥിലതയും, മാനസിക കരുത്തില്ലായ്മയും നമ്മുടെ പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളികളാണെന്നും ഇത് യുവ സമൂഹത്തിൽ ആത്മഹത്യ വർധിപ്പിക്കാൻ ഒരു പ്രധാന കാരണമാണെന്നും പ്രമുഖ സാമുഹ്യ പ്രവർത്തകനും യു.എ.ഇ ഇന്ത്യൻ എംബസിയിലെ മുൻ ലെയ്സൺ ഓഫീസറുമായ അബ്ദുൽ നാഫിഹ് വളാഞ്ചേരി അഭിപ്രായപ്പെട്ടു.
വർധിച്ചു വരുന്ന ആത്മഹത്യകൾ കാരണങ്ങളും, പ്രതിവിധികളും എന്ന വിഷയത്തിൽ എം എസ് എസ് ജില്ലാ കമ്മറ്റി ചാവക്കാട് സംഘടിപ്പിച്ച സെമിനാറിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കു മരുന്നുകളുടെയും, ലഹരി വസ്തുക്കളുടെയും ഉപയോഗം മുൻപെങ്ങുമില്ലാത്ത വിധം സമൂഹത്തിൽ വർധിച്ചു വരുന്നത് ആത്മഹത്യയുടെ മറ്റൊരു പ്രധാന കാരണങ്ങളിലൊന്നാണ്. ഈ മഹാവിപത്തിനെതിരെ സമൂഹമൊന്നടങ്കം രംഗത്തിറങ്ങേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് അഡ്വ. കെ എസ് എ ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ട എസ് നിസാമുദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, എം പി ബഷീർ, ഹാരിസ് കെ മുഹമ്മദ്, എ വി അഷ്റഫ്, നൗഷാദ് അഹമ്മു എന്നിവർ പ്രസംഗിച്ചു.

thahani steels

Comments are closed.