ചാവക്കാട് : മുനക്കക്കടവ് ഹാര്‍ബറില്‍നിന്നും തിങ്കളാഴ്ച മീന്‍പിടിക്കാന്‍ പോയവര്‍ക്ക് ലഭിച്ചത് കടുംചുവപ്പാര്‍ന്ന തക്കാളി പുല്ലന്‍ ചെമ്മീന്‍. ഹാര്‍ബറില്‍ അപൂര്‍വമായാണ് തക്കാളി പുല്ലന്‍ ചെമ്മീന്‍ എത്താറുള്ളത്.
തക്കാളി പുല്ലന്‍ ചെമ്മീന്‍ ലഭിക്കാന്‍ ആഴക്കടലില്‍ പോകണം. 60 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നാണ് ഇവയെ സാധാരണ പിടിക്കുന്നത്. ഇത്രയും ദൂരം ബേപ്പൂരിന് പടിഞ്ഞാറായാണ് തിങ്കളാഴ്ച ഹാര്‍ബറിലെത്തിയ ബോട്ട് മീന്‍പിടിച്ചത്. കിലോക്ക് 180 രൂപക്കാണ് ഹാര്‍ബറില്‍ തക്കാളിച്ചെമ്മീന്‍ ലേലത്തില്‍ പോയത്. ആഴ്ചകളോളം കടലില്‍ തങ്ങിയാണ് ഇവര്‍ ബോട്ടുനിറയെ ചെമ്മീനുമായി തിങ്കളാഴ്ച കരയിലെത്തിയത്. നവംബര്‍, ഡിസംബര്‍, ജനുവരി എന്നീ മാസങ്ങളിലാണ് ഇവ ലഭിക്കാറുള്ളത്.