Header

ഓലെ ഓല ഓലെടുത്തോട്ടെ – വിദ്യാര്‍ഥികള്‍ക്ക് ഓല മെടയാന്‍ പഠിപ്പിച്ച് പ്രിന്‍സിപ്പല്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ലിജിത് തരകന്‍

ഗുരുവായൂർ: കണക്കും സയൻസും സാമൂഹികപാഠവുമൊക്കെ നിങ്ങൾക്ക് അറിയാം. എന്നാൽ, ഓല മെടയാൻ അറിയാമോ?’ പ്രിൻസിപ്പലിന്‍റെ ചോദ്യം കേട്ട് കുട്ടികൾ മുഖത്തോടുമുഖം നോക്കി. അമ്പതോളം ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വിദ്യാർഥികളില്‍ ആർക്കും ഓല മെടയൽ അറിയില്ലായിരുന്നു. ഓല മേഞ്ഞ വീടുകളും ഓല ഉപയോഗിച്ചുള്ള മറകളും അന്യംനിന്നുപോയ കാലത്ത് ഓലമെടയൽ എന്നത് പുതിയ വാക്കായാണ് അവർക്ക് തോന്നിയത്. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് അംഗങ്ങളോടാണ് പ്രിൻസിപ്പൽ വി.എസ്. ബീന ഈ ചോദ്യമെറിഞ്ഞത്. കുട്ടികളുടെ ഉത്തരത്തിന് കാത്തുനിൽക്കാതെ പ്രിൻസിപ്പൽ ഓലയെടുത്ത് കുട്ടികൾക്ക് മുന്നിലിരുന്ന് മെടഞ്ഞുകാണിച്ചുകൊടുത്തു. കുട്ടികൾ ചുറ്റും നിന്ന് ഓല മെടയലിെൻറ ‘ടെക്നോളജി’ കണ്ടുപഠിച്ചു. പിന്നെ അവർ ഓരോരുത്തരായി ഓല മെടയലിൽ പരിശീലനം തുടങ്ങി. ചില നാട്ടുവിദ്യകൾ കുട്ടികൾക്ക് പ്രവൃത്തിയിലൂടെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓല മെടയൽ പരിശീലിപ്പിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മൂന്ന് ദിവസമായി സ്കൂളിൽ നടന്നുവന്നഎൻ.എസ്.എസ് മിനി ക്യാമ്പിലായിരുന്നു പരിശീലനം.

ഫോട്ടോ : നിധിന്‍ ഗുരുവായൂര്‍ 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.