ചാവക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യൂത്ത്‌ലീഗ് കടപ്പുറം പഞ്ചായത്ത് ജന : സെക്രട്ടറി ടി ആര്‍ ഇബ്രാഹീം (32) ന്‍റെ നില ഗുരുതരം. തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹീം തീവ്രപരിചരണ വിഭാഗത്തിലാണ്.
ശനിയാഴ് രാത്രി 10 30 ന് കടപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വെച്ചാണ് അപകടം. ഇബ്രാഹീം അഞ്ചങ്ങാടിയില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ എതിരെവന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ഇബ്രാഹീമിന്റെ മുഖത്തും തലയക്കുമാണ് പരിക്കേറ്റത്. എതിരെ വന്ന ബൈക്കിലെ യാത്രക്കാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാര്‍ ഇബ്രാഹിമിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ അമല ആശുപത്രിയിലേക്ക് കൊണ്ടുപോയി.