പത്രിക തള്ളൽ : ഇടപെടാനാകില്ലെന്ന് കോടതി – ഗുരുവായൂർ ഉൾപ്പെടെ മൂന്നു മണ്ഡലങ്ങളിൽ എൻ ഡി എ ക്ക് മത്സരിക്കാനാവില്ല

ചാവക്കാട് : തിരഞ്ഞെടുപ്പ് കമ്മീഷൻ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച ബിജെപി ക്ക് തിരിച്ചടി.

എൻ.ഡി.എ. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് കോടതിയെ സമീപിച്ചിരുന്നത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർഥികളില്ലാതെയായി.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർഥികളുടെ പരാതി സ്വീകരിച്ച കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്നു കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കേരള ഹൈകോടതി കേസിൽ ഇടപെടനാകില്ലെന്നു പറഞ്ഞത്.

Comments are closed.