ഗുരുവായൂര്‍: അങ്ങാടിത്താഴം മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്‌നേഹസംഗമം നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.  മഹല്ല് പ്രസിഡന്റ് എ.എ. മജീദ് അധ്യക്ഷത വഹിച്ചു. മലയാള ഭാഷാ പ്രചാരകന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല, അന്താരാഷ്ട്ര സ്‌കൂള്‍ കായിക മേള മെഡല്‍ ജേതാവ് കെ.എസ്. അനന്തു, പരിശീലകന്‍ പി.എം. നെല്‍സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗുരുവായൂര്‍ എ.സി.പി പി.എ. ശിവദാസന്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. ഡോ. രവി ആരോഗ്യ സെമിനാറിനും രാധാകൃഷ്ണന്‍ കാക്കശേരി വിദ്യാഭ്യാസ സെമിനാറിനും നേതൃത്വം നല്‍കി.  ഗവ. പ്ലീഡര്‍ അഡ്വ. മെഹ്ബൂബ് അലി, ഫാ. സജി കിഴക്കേക്കര, ഡോ. മഹേശ്വരന്‍ ഭട്ടതിരിപ്പാട്, കെ.എം. ഉമര്‍ ഫൈസി, ചാവക്കാട് സി.ഐ കെ.ജി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്തു.