ചാവക്കാട്: പുതിയ തലമുറക്കൊപ്പം ഇനിവരുന്ന തലമുറക്കും ശാരീരികവും മാനസീകവുമായ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ബാധ്യതയാണെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. ദേശീയ ആയുഷ് മിഷന്‍, ഹോമിയോപ്പതി വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പുത്തന്‍ കടപ്പുറം ഗവ.ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് കെ.പി ഉമര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി ധനീപ്, കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി.എം മുജീബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എ ഐഷ, ഹസീന താജുദ്ദീന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എ.സി ആനന്ദന്‍, സീനത്ത്, പഞ്ചായത്ത് അംഗങ്ങളായ പി.കെ ബഷീര്‍, എം കുഞ്ഞുമുഹമ്മദ്, ഇന്ദിര പ്രഭുലന്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ജയലക്ഷ്മി, ഡി.ഇ.ഒ കെ സുമതി, വിവിധ സ്കൂള്‍ പ്രധാനാധ്യാപകരായ കെ.ബി സുധീന്രാജന്‍, എ ഫാതിമ, എ.കെ സുലോചന, കെ വിനോദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.ബി വത്സലന്‍ സ്വാഗതവും  ഡോ.മുരളീ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.