ചാവക്കാട് : ട്രാന്‍സ്ഫോര്‍മറില്‍ കാറിടിച്ച് അപകടം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 8 15 ന് മണത്തല മാടേകടവിലാണ് സംഭവം.  നിയന്ത്രണം വിട്ടകാര്‍  ട്രാന്‍സ്ഫോര്‍മര്‍ കാലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി കാല്‍  മുറിഞ്ഞു.  ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഫ്രൈം ഇളകി  ട്രാന്‍സ്ഫോര്‍മര്‍ താഴേക്കു ചരിഞ്ഞു. വൈദ്യുതി നിലച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അഞ്ചങ്ങാടി സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍ പ്പെട്ടത്. കാര്‍ യാത്രികന്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.