mehandi banner desktop
Chavakkad online

മതപരമായ അറിവുകൾ രാജ്യപുരോഗതിക്ക് ഉപയുക്തമാക്കണം: ടി.എസ്. നിസാമുദ്ദീൻ

Ft

ചാവക്കാട്: മതപരമായി ലഭിച്ച അറിവുകൾ രാജ്യപുരോഗതിക്ക് ഉപയുക്തമായ നിലയിലേക്ക് എത്തിക്കലാണ് മദ്രസ വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടതെന്ന് എം.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. നിസാമുദ്ദീൻ അഭിപ്രായപ്പെട്ടു. മുതുവട്ടൂർ രാജ ഹാളിൽ നടന്ന മിസ്ബാഹുൽ ഉലൂം രാജാ മദ്രസ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്രസ സബ് കമ്മിറ്റി കൺവീനർ മുസ്തക്കീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇമാം റഹ്മത്തുള്ള നൗഫൽ മുഖ്യപ്രഭാഷണം നടത്തി. പി.വി. ഫൈസൽ, ആർ.വി. റഷീദ്, അബുദാബി കമ്മിറ്റി പ്രതിനിധി അൻസീർ, പ്രിൻസിപ്പൽ സുലേഖ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് മദ്രസ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Jan oushadi

Comments are closed.