ചാവക്കാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി.

ചാവക്കാട്: ചാവക്കാട് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി മേളയ്ക്ക് തുടക്കമായി. ഒക്ടോബർ 23, 24 തീയതികളിലായി നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ചാവക്കാട് എംആർആർഎം എച്ച്എസ്എസിൽ ഇന്ന് കാലത്ത് 10 മണിക്ക് നടന്നു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എംഡി ഷീബ അധ്യക്ഷയായിരുന്നു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചാവക്കാട് എ ഇ ഒ സിന്ധു വി ബി സ്വാഗതം ആശംസിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർ പേഴ്സൺ ശ്രീമതി ബിൻസി സന്തോഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി യതീന്ദ്രദാസ്, ചാവക്കാട് നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രഞ്ജിത് കുമാർ, ചാവക്കാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, മുനിസിപ്പൽ കൗൺസിലർ കെ സി സുനിൽ, ഹെഡ്മാസ്റ്റർ സുനിഷ് കെ തോമസ് ചാവക്കാട് ബി പി സി സഫിയ സി, ഡയറ്റ് പ്രതിനിധി റീബ ആർ ബി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ജോജി തോമസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അധ്യാപക കൂട്ടായ്മ കൺവീനർ നജീബ് ഇ എം, കെ എസ് ടി എ പ്രതിനിധി മനോജ് കെ കെ, കെ എസ് ടി എഫ് പ്രതിനിധി മുഹമ്മദ് ഹാരിസ്, പിടിഎ വൈസ് പ്രസിഡന്റ് ഷൗക്കത്ത് സ്രാമ്പിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എം ആർ രാമൻ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ആർ കെ നൗഷാദ് ചടങ്ങിൽ നന്ദി പറഞ്ഞു.




Comments are closed.