ചാവക്കാട് താലൂക്കിൽ ബാങ്ക് വായ്പ റവന്യൂ റിക്കവറി തീർപ്പാക്കൽ മേളകൾ ഒക്ടോബർ 27 മുതൽ

ചാവക്കാട്: താലൂക്കിലെ റവന്യൂ റിക്കവറി കുടിശ്ശികകൾ തീർപ്പാക്കുന്നതിനും കുടിശ്ശിക പിരിവ് ഊർജിതമാക്കുന്നതിനുമായി വിവിധ കേന്ദ്രങ്ങളിൽ ബാങ്ക് വായ്പ റിക്കവറി മേളകൾ സംഘടിപ്പിക്കുന്നു. റവന്യൂ അധികൃതരുടെയും വിവിധ ബാങ്ക് പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് മേളകൾ നടക്കുന്നത്.

ഒക്ടോബർ 27 മുതൽ 30 വരെയുള്ള തീയതികളിൽ രാവിലെ 10 മണി മുതൽ ഇനിപ്പറയുന്ന കേന്ദ്രങ്ങളിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്:
* ഒക്ടോബർ 27 (ചൊവ്വാഴ്ച): തളിക്കുളം ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാൾ
* ഒക്ടോബർ 28 (ബുധനാഴ്ച): ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ ഹാൾ
* ഒക്ടോബർ 30 (വെള്ളിയാഴ്ച): മുല്ലശ്ശേരി ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാൾ
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാങ്ക് അധികൃതരുമായി നേരിട്ട് ചർച്ച നടത്തി ഒറ്റത്തവണ തീർപ്പാക്കൽ ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഈ മേളയിലൂടെ അവസരമൊരുങ്ങും.
റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന മുഴുവൻ ആളുകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചാവക്കാട് താലൂക്ക് ഓഫീസുമായോ (0487 2507350) അതത് വില്ലേജ് ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.



Comments are closed.