നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക – എൻ എച്ച് എം യൂണിയൻ (സി ഐ ടി യു)

ചാവക്കാട് : നാഷണൽ ഹെൽത്ത് മിഷൻ (എൻ എച്ച് എം ) ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് എൻ എച്ച് എം യൂണിയൻ സി ഐ ടി യു ചാവക്കാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എൻ കെ അക്ബർ എം എൽ എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഡോ. ഷബ്‌ന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സിസി പോൾ, സി ഐ ടി യു ചാവക്കാട് ഏരിയാ സെക്രട്ടറി എ എസ് മനോജ്, ഏരിയ പ്രസിഡന്റ് കെ എം അലി, ടി ബി ദയനന്ദൻ, ജെയിംസ് ആളൂർ എന്നിവർ സംസാരിച്ചു.

ഷെഹീർ ആറ്റുപുറം സ്വാഗതവും സുബിൻ പി എസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഷെഹീർ ആറ്റുപുറം (പ്രസിഡന്റ് ), ഷബ്‌ന കൃഷ്ണൻ (സെക്രട്ടറി ), അശ്വതി ഇ (ട്രഷറർ ), സുബിൻ പി എസ് (വൈസ് പ്രസിഡന്റ് ), ജിസ്മ എ ഡി (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.