mehandi new

ഗസ്സ വേദനയായി – അറബി പദ്യം ചൊല്ലലിൽ ഹാട്രിക് വിജയവുമായി റിസാന ഫാത്തിമ

fairy tale

തളിക്കുളം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം അറബി പദ്യം ചൊല്ലലിൽ തുടർച്ചയായി മൂന്നാം വർഷവും എ ഗ്രേഡ് നേടി  തളിക്കുളം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി റിസാന ഫാത്തിമ. 

planet fashion

കമലാ നെഹ്റു വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനായ ഷാഹുൽ ഹമീദ് സഗീർ രചിച്ച് പരിശീലിപ്പിച്ച കവിതകളാണ് മൂന്ന് വർഷവും സംസ്ഥാന തലത്തിൽ ആലപിക്കുന്നത്. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി കവിതാലാപനം, അറബി ഗാനം, അറബി സംഘഗാനം എന്നിവയിൽ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെയും ജനങ്ങളുടെയും ദുരവസ്ഥ വിവരിക്കുന്ന കരളലയിപ്പിക്കുന്ന  വിവരണങ്ങളാണ് ഈ വർഷത്തെ കവിതയുടെ ആശയം. തളിക്കുളം സ്വദേശി പുതിയ വീട്ടിൽ ശറഫുദ്ധീൻ – റംലാബി ദമ്പതികളുടെ മകളാണ് റിസാന ഫാത്തിമ.

Macare 25 mar

Comments are closed.