റോഡ് സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
അണ്ടത്തോട്: അണ്ടത്തോട് മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അണ്ടത്തോട് സെന്‍ററില്‍ നടന്ന സെമിനാര്‍ കുന്ദംകുളം ഡി.വൈ.എസ്.പി. പി.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.കെ. താഹിര്‍ അധ്യക്ഷനായി. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. സുരേഷ്, വടക്കേക്കാട് എസ്‌ഐ പി.കെ മോഹിത്, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ധനീപ്, റോഡ് ആക്സിഡന്‍റ് ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു, ഗുരുവായൂര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജയിംസ് ജോസഫ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുബൈദ ടീച്ചര്‍, ആലത്തയില്‍ മൂസ, ഡോ: അജിത്ത്, സെയ്താലി തുടങ്ങിയവര്‍ സംസാരിച്ചു.
സമിതി സെക്രട്ടറി റൗഫ് മാലിക്കുളം സ്വാഗതവും ജംഷീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 24 മണിക്കൂര്‍ നീല്‍ക്കുന്ന റോഡ് സുരക്ഷാ ലഘുലേഖ വിതരണം ആരംഭിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.