റഫ് റൈഡേഴ്‌സ് ഖത്തർ കമ്മിറ്റി ഇൻഡോർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ദോഹ : ഒരുമനയൂർ റഫ് റൈഡേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഖത്തർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഡോർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
ക്ലബ് പ്രസിഡന്റ് തലാൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
വകൈർ ആൽഫ ക്യാമ്ബ്രിഡ്ജ് സ്പോട്സ് സെന്ററിൽ വെച്ച് നടത്തിയ ബാഡ്മിന്റൺ മത്സരത്തിൽ ആദിൽ – ശാഹിർ ടീം വിജയികളായി.
ജാസിർ – അബുതാഹിർ, ഫർഹാൻ – ഷാഫി കൂട്ടുകെട്ട് യഥാക്രമം വെള്ളിയും വെങ്കലവും നേടി.

ക്ലബ് ഭാരവാഹികളായ ഇർഫാൻ പി. കെ, അഷ്‌കർ അലി, ഫാരിസ്, ബർഷിദ് കാസിം, റാഹിൽ, ബാസിൽ കാസിം എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Comments are closed.