മൂന്നാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സാവിത്രിക്ക് സുരക്ഷിത ഭവനം

തിരുവത്ര : ചാവക്കാട് നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ച സുരക്ഷിത ഭവനം ഏനാം കുന്നത്ത് സാവിത്രിക്ക് സമ്മാനിച്ചു.

താക്കോൽദാനം കെ.വി അബ്ദുൾ ഖാദർ എം എൽ എ നിർവഹിച്ചു. ഗൃഹോപകരണങ്ങളുടെ കൈമാറ്റം നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ നിർവഹിച്ചു.
കേരളപ്പിറവി ദിനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ വാർഡ് കൗൺസിലർ കെ എച്ച് സലാം അദ്ധ്യക്ഷത വഹിച്ചു.
പി എസ് മുനീർ, ടി.എം നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.

Comments are closed.