ചാവക്കാട്: ജില്ലാ സഹോദയ ഇൻഡോർ ഗെയിംസ് ചാമ്പ്യൻഷിപ്പ് രാജാ സ്കൂളിൽ വെള്ളിയാഴ്ച്ച ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ചാവക്കാട് രാജ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇൻഡോർ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ 36 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. രാജ സ്കൂൾ മാനേജിങ് ട്രസ്റ്റി എ. അബ്ദുൽ ഹസീബ് ഉദ്ഘാടനം നിർവഹിക്കും.