ചാവക്കാട് : ചാവക്കാട് ദേശീയപാത ചുങ്കപ്പാത ആക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി ഒപ്പുവെച്ച കരാർ സർക്കാറിന്റെ മരണക്കാറായി മാറുമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി പറഞ്ഞു. എൻഎച്ച് ആക്ഷൻ കൗൺസിൽ എടക്കഴിയൂർ വില്ലേജ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത ചുങ്കപ്പാതയാക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലാ ചെയർമാൻ വി സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. ദേശീയപാതാ വികസനത്തിന് ഫണ്ട് കിട്ടി എന്ന വാർത്ത ഇരകളെ കബളിപ്പിക്കുന്നതിന്നു വേണ്ടിയാണെന്നും ഇതിനെതിരെപ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു. യ ഉമ്മർ ഇ എസ്, വേലായുധൻ തിരുവത്ര, സമദ് കാര്യാടത്ത്, വാസു തയ്യിൽ, പി കെ നൂറുദ്ദീൻ ഹാജി, സിദ്ധാർത്ഥ് മണത്തല, സി ആർ ഉണ്ണികൃഷ്ണൻ, കമറു പട്ടാളം എന്നിവർ സംസാരിച്ചു.