ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് വഞ്ചി തിരയിൽപ്പെട്ട് മറിഞ്ഞു കാണാതായ ഗൃഹനാഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോലീസ് ബോട്ടിനു പുറമേ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് പത്തോളം ബോട്ടുകളിലാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് മുനക്കക്കടവ് ഇഖ്ബാൽ നഗർ പുതുവീട്ടിൽ ഹംസക്കുട്ടിയും(56) മകൻ ഷെഫീക്കും (25) മൽസ്യ ബന്ധനം നടത്തുകയായിരുന്ന ചെറുവഞ്ചി തിരയിൽപ്പെട്ട് മറിഞ്ഞത്. ഷെഫീക്ക് നീന്തിക്കയറി എങ്കിലും ഹംസക്കുട്ടിയെ കാണാതാവുകയായിരുന്നു. അഴിമുഖത്തെ പുലിമുട്ടിനടുത്ത് വെച്ചായിരുന്നു അപകടം.
ഇന്ന് രാവിലെ ആറു മണിയോടെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു.