Header

പോലീസിനു തിരിച്ചടി – സജീഷ് നിരപരാധിയെന്ന് കോടതി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : നിരപരാധിയായ യുവാവിനെ കള്ളനെന്നു മുദ്രകുത്തി കേസില്‍ പ്രതിച്ചേര്‍ത്ത് പീഡിപ്പിച്ച ചാവക്കാട് പോലീസിന്റെ ക്രൂരതക്ക് തിരിച്ചടി. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ പൂവത്തങ്കണ്ടി ബാബുരാജ് മകന്‍ സജീഷ് (32) ഹൈകോടതിയില്‍ നല്‍കിയ പരാതിപ്രകാരം കേസ് റദ്ദാക്കാന്‍ ഉത്തരവ് . തന്നെ കള്ള കേസില്‍ കുടുക്കി പീഡിപ്പിച്ച എസ് ഐ ക്കും മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൂട്ടു നിന്ന ഇരട്ടപ്പുഴ സ്വദേശിക്കുമെതിരെ  മാനനഷ്ടത്തിനും, അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുതിനായി കോടതിയെ സമീപിക്കുമെന്ന്  സജീഷും ഭാര്യ അനു സജീഷും പത്രസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് സ്വേദേശിയും ഇലക്ട്രീഷനുമായ സജീഷ് വര്‍ഷങ്ങളായി ഇരട്ടപ്പുഴയിലാണ് താമസം. ഭാര്യ അനു  നേഴ്‌സാണ്. 2015ജൂണ്‍ രണ്ടാം തിയതിയാണ് അയല്‍വാസിയായ ആറുകെ കൗസല്യ നാരായണന്റെ വീട്ടില്‍ മോഷണം നടന്നതായുള്ള പരാതി ഉയരുന്നത്. കൗസല്യയുടെ പരാതി പ്രകാരം അന്നത്തെ ചാവക്കാട് എസ് ഐ വി എസ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സജീഷിനെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. കോടതി സജീഷിനെ റിമാന്‍ഡ് ചെയ്തു. ആറു ദിവസം സജീഷ് ചാവക്കാട് സബ് ജയിലില്‍ ചെയ്യാത്ത കുറ്റത്തിന് തടവനുഭവിച്ചു. തുടര്‍ന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ്‌ പോലീസിനെതിരെ നിയമനടപടികള്‍ തുടങ്ങിയത്. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കും, ഉന്നത ഉദ്യോഗസ്ഥര്‍ക്കും സജീഷും കുടുംബവും പരാതിനല്കിയെങ്കിലും നടപടികളോ നീതിയോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഇതിനിടെ മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനായി അന്നത്തെ ചാവക്കാട് സി ഐ സജീഷിനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. പോലീസിനെതിരെയുള്ള നിയമനടപടികളില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ ഫലം അനുഭവിക്കേണ്ടി വരുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായും സജീഷ് പറഞ്ഞു. ഇരട്ടപ്പുഴയില്‍ താമസത്തിനു വന്ന ഒരു യുവതിയും പോലീസും തമ്മിലുള്ള ബന്ധമാണ് താന്‍  പോലീസിന്റെ ശത്രുവാകാന്‍ കാരണമെന്നും ഇത് കൊണ്ടാണ് തനിക്കെതിരെ പോലീസ് കേസെടുത്തതെന്നും സജീഷ് പറഞ്ഞു. ഈ യുവതി പോലീസ് ക്യാന്റീനുകളില്‍ ജോലിചെയ്തിരുന്നതാണ് പോലീസുമായുള്ള ബന്ധം. യുവതി രണ്ടാം വിവാഹം കഴിച്ച ഇരട്ടപ്പുഴയിലെ ഒരാളുടെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കങ്ങളില്‍ തനിക്കെതിരെ കള്ളപരാതി കൊടുത്ത കൗസല്യ നാരായണനും കൂട്ടുണ്ടായിരുന്നു. ഒരിക്കല്‍ കാന്റീന്‍ ജോലിക്കാരിയുടെ വീട്ടില്‍ നടന്ന വ്യാജ സംഭവത്തിന് സാക്ഷി പറയാന്‍ പോലീസ് നിര്‍ബന്ധിച്ചപ്പോള്‍ സജീഷ് തയ്യാറായില്ല. ഇപ്പോഴും ഇവര്‍ നിരന്തരം കള്ള പരാതികള്‍ പോലീസില്‍ നല്‍കി തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും സജീഷ് പറഞ്ഞു. കൗസല്യയുടെ വീട്ടില്‍ നിന്നും സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും, പൈസയും മോഷ്ടിച്ചുവെന്നും സജീഷാണ് മോഷണം നടത്തിയതെുമായിരുന്നു പരാതി. പോലീസ് ആവശ്യമായ അന്വേഷം നടത്താതെയാണ് സജീഷിനെതിരെ കേസെടുത്തതെന്ന്  അന്ന് തന്നെ ആക്ഷേപമുണ്ടായിരുന്നു. സജീഷിനെ അറസ്റ്റു ചെയ്ത വാര്‍ത്ത ഫോട്ടോ സഹിതം പോലീസ് മാധ്യമങ്ങക്കു നല്‍കിയിരുന്നു. പിറ്റേന്നു തെളിവെടുപ്പിന്റെപേരില്‍ സജീഷിനെ പലയിടത്തും കൊണ്ടുപോയെങ്കിലും തൊണ്ടി കണ്ടെത്താനോ ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. തന്നെ പോലീസ് അറസ്റ്റു ചെയ്തത്തിന്റെ  പിറ്റേന്നാണ് കൗസല്യയില്‍ നിന്നും പരാതി എഴുതി വാങ്ങിയതെന്ന്  കോടതി പരിശോധനയില്‍ കണ്ടത്തി. കള്ളക്കേസായതിനാല്‍ പോലീസ് തയാറാക്കിയ രേഖകളിലെ വൈരുദ്ധ്യങ്ങളെല്ലാം കോടതിക്കു ബോധ്യപ്പെട്ടതിനാലാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കിയതെുന്നും സജീഷ് പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.