ചാവക്കാട്: അടിതിരുത്തി വട്ടേക്കാട് സലഫി സെന്‍റെർ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം 3.30ന് കെ.എന്‍.എം സംസ്ഥാന  പ്രസിഡൻറ് ടി.പി അബ്ദുള്ള കോയ മദനി  സലഫി സെൻറർ ഉദ്ഘാടനവും അസര്‍ നമസ്‌കാരത്തിനു നേതൃത്വവും നല്‍കും. ജില്ലാ പ്രസിഡൻറ് പി.കെ മുഹമ്മദ് അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻറ് സി.എച്ച് റഷീദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മര്‍ മുക്കണ്ടത്ത്, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം മുജീബ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി‍ അധ്യക്ഷൻ എം.എ അബൂബക്കര്‍ ഹാജി   തുടങ്ങി വിവിധ മത സമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. മഗ്‌രിബ് നമസ്‌കാരാനന്തരം  കെ.എന്‍.എം ജില്ല  ചെയര്‍മാന്‍ അബ്ദുല്‍ ഹസീബ് മദനി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് അനസ് മൗലവി എന്നിവര്‍ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ കെ.എന്‍.എം അടിതിരുത്തി യൂണിറ്റ് പ്രസിഡൻറ്  വി.കെ മുഹമ്മദാലി (ശിഫാസ്), സെക്രട്ടറി കെ.എം റഷീദ് മറ്റു ഭാരവാഹികളായ ആര്‍.കെ കബീര്‍, പി.കെ സലീം, ഫക്കറുദ്ധീന്‍ ചാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.