Header

ചാവക്കാട് വീണ്ടും കഞ്ചാവ് വേട്ട – തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

കഞ്ചാവുമായി അറസ്റ്റിലായ അബ്ദുള്‍ റസാഖ്
കഞ്ചാവുമായി അറസ്റ്റിലായ അബ്ദുള്‍ റസാഖ്

ചാവക്കാട്: തീരദേശത്ത്  വില്‍പ്പനക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി ചാവക്കാട് പോലീസിന്റെ പിടിയിലായി. കോയമ്പത്തൂര്‍ ഉക്കടം കുനിയമുത്തൂര്‍ അണ്ണാകോളനിയില്‍ അബ്ദുള്‍ റസാഖി(42)നെയാണ് ചാവക്കാട് സി.ഐ. കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ ചാവക്കാട് പോലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിനിടെയാണ് അബ്ദുള്‍ റസാഖിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കോയമ്പത്തൂരില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.ബസ്സിലാണ് ഒന്നര കിലോ കഞ്ചാവ് പൊതിഞ്ഞുകെട്ടി ഇയാള്‍ ഗുരുവായുരിലെത്തിയത്. ഇയാളുടെ വരവിനെ കുറിച്ച് പോലീസിന് സൂചന  ലഭിച്ചിരുന്നു. ഗുരുവായൂരില്‍ നിന്ന് ഓട്ടോ പിടിച്ച് ചാവക്കാട് ബീച്ചിലെത്തിയ ഇയാളെ  പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു. തീരദേശത്ത് ചില്ലറ വില്‍പ്പനക്കായാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന്  പോലീസ് പറഞ്ഞു. കഞ്ചാവ് കേസില്‍ കോയമ്പത്തൂര്‍ പോലീസ്  മൂന്നു തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കേരളത്തില്‍  പിടിയിലാവുന്നത് ആദ്യമാണ്. ചാവക്കാട്,ഗുരുവായൂര്‍, കുന്നംകുളം മേഖലകളിലേക്ക് പതിവായി ഇയാള്‍ കഞ്ചാവെത്തിക്കാറുണ്ടെന്ന്  പോലീസ് പറഞ്ഞു. പോലീസിന്റെ പിടിയില്‍ പെടാതിരിക്കാനാണ്  കെ.എസ്.ആര്‍.ടി.സി. ബസ്സിനെ കഞ്ചാവ് കടത്തിനായി ഇയാള്‍ ഉപയോഗിക്കുന്നതെന്നും  പോലീസ് പറഞ്ഞു. എസ്.ഐ.മാധവന്‍, സീനിയര്‍ സി.പി.ഒ.മാരായ അബ്ദുള്‍ അസീസ്, വര്‍ഗ്ഗീസ്, തോമസ്, തൃശ്ശൂര്‍ റൂറല്‍ എസ്.പി. എന്‍.വിജയകുമാറിന്റെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സീനിയര്‍ സി.പി.ഒ.മാരായ ഹബീബ്, രാകേഷ്, സുദേവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.