mehandi new

അതേ ക്ലാസ് റൂം.. അതേ ടീച്ചർ.. അര നൂറ്റാണ്ട് പിന്നിട്ട ഓർമ്മകൾ പങ്കുവെച്ച് വിദ്യാർത്ഥികൾ ഒത്തുകൂടി

fairy tale

ചാവക്കാട് : അര നൂറ്റാണ്ട് പിന്നിട്ട  ഓർമ്മകൾ പങ്കുവെച്ച് പാലുവായ് സെന്റ് ആന്റണീസ് യു. പി. സ്കൂളിലെ പൂർവ്വവിദ്ദ്യാർഥികൾ അധ്യാപികക്കൊപ്പം ഒത്തുകൂടി.   75 – 76  ബാച്ചിന്റെ പഴയ ക്ലാസ്സ്‌ റൂമിൽ തന്നെയായിരുന്നു ഒത്തു ചേരൽ. ആറാം ക്ലാസ്സിലെ  അന്നത്തെ ടീച്ചർ റൂബി (സിസ്റ്റർ അൽഫോൻസാ മറിയ )  അവർക്ക് ക്ലാസ്സും എടുത്തു. കുട്ടികളെല്ലാം  വളരെ അച്ചടക്കത്തോട് കൂടി തങ്ങളുടെ പ്രിയപ്പെട്ട ടീച്ചർക്ക് മുന്നിൽ പഴയ ബെഞ്ചിൽ  ഇരുന്ന്  ടീച്ചറെ  ശ്രദ്ധയോടെ കേൾക്കുന്നത് ഏവരിലും കൗതുകമുണർത്തി. 

planet fashion

പൂർവ്വ വിദ്ദ്യാർഥികളായ റഹ്‌മാൻ കാളിയത്ത്, ഇക്ബാൽ കാളിയത്ത്, ജയൻ, പി ജോൺസൺ, ഗസ്നാഫർ, മുഹമ്മദ് സലിം, ആന്റണി, കൊച്ചു, ഫ്രാൻസിസ്, തോമാസ്,  റൂബി, രാജി, സുമ, സക്കീന, സുലേഖ, ഫാത്തിമ, പുഷ്പാവതി, ജസീന്ത, അംബിക എന്നിവർ പങ്കെടുത്തു.

Macare 25 mar

Comments are closed.