Header

സംസ്‌കൃത വാരാചരണം

ചാവക്കാട്: എം.ആര്‍.ആര്‍.എം.എച്.എസ്സ്. സ്‌ക്കൂളിലെ സംസ്‌കൃത ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്‌കൃത വാരാചരണം നടത്തി. സംസ്‌കൃത വാരാചരണത്തിന്റെ സ്‌കൂള്‍ തല ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊ. പി.കെ.ശാന്തകുമാരി നിര്‍വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് ഫിറോസ്.പി. തൈപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.എസ്. സരിത കുമാരി, എന്‍.വി ഹരിത, പേഴ്‌സി. സി. ജേക്കബ്, ബഷീര്‍ മൗലവി, പി.സി. ശ്രീജ, ദുര്‍ഗാദേവി, വിഷ്ണു പ്രസാദ്, അഭിനന്ദ് എന്നിവര്‍ സംസാരിച്ചു.

Comments are closed.