Header

റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ചാവക്കാട് ‍: എടക്കഴിയൂര്‍ ഒറ്റയിനിയില്‍ റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.
ഒറ്റയിനി എടക്കര റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം പാഴാവുന്നത്. രാവിലെ വെള്ളം വിതരണം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ റോഡിലൂടെ പുറത്തേക്ക് ഒഴുകി പരിസകമാകെ വെള്ളക്കെട്ടുയരുകയാണ്. നാട്ടുകാര്‍ നിരവധി തവണ അധികൃതരെ വിളിച്ചറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. എടക്കര ഭാഗത്തും പുന്നയൂര്‍ ആലാപാലം ഭാഗത്തും കുടിവെള്ളം ശരിയായി ലഭിക്കാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്.
കഴിഞ്ഞ ദിവസം മുതുവട്ടൂര്‍ ലൈബ്രറിക്ക് സമീപവും റോഡിനടിയില്‍ പൈപ്പ് പൊട്ടി റോഡിലും പരിസരത്തെ വീടുകളിലും വെള്ളക്കെട്ട് ഉയര്‍ന്നിരുന്നു. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണു അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായത്.

Comments are closed.