mehandi banner desktop

സാന്ത്വന സ്പർശം പാലിയേറ്റീവ് ദിനാചരണവും അവാർഡ് ദാനവും ജനുവരി 11ന് : ബ്രോഷർ പ്രകാശനം ചെയ്തു

fairy tale

​പാവറട്ടി: സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 11-ന് സംഘടിപ്പിക്കുന്ന പാലിയേറ്റീവ് ദിനാചരണത്തിൻ്റെയും അവാർഡ് ദാന ചടങ്ങിൻ്റെയും ബ്രോഷർ പ്രകാശനം ചെയ്തു. യുവർ ഓണർ ഡോട്ട് ഇൻ സ്ഥാപകനും ചെയർമാനുമായ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളിയാണ് ബ്രോഷർ പ്രകാശനം നിർവ്വഹിച്ചത്. സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രസിഡന്റ് എൻ.പി. അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് വോളണ്ടിയർമാർ സന്നിഹിതരായിരുന്നു.

planet fashion

​ജനുവരി 11-ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്ഥാപനാങ്കണത്തിൽ നടക്കുന്ന പാലിയേറ്റീവ് ദിനാചരണവും അവാർഡ് ദാനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കിടപ്പുരോഗികൾക്ക് തികച്ചും സൗജന്യമായി സാന്ത്വനമേകുന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സർവ്വാത്മനാ സഹകരിക്കണമെന്ന് പ്രസിഡന്റ് ചടങ്ങിൽ അഭ്യർത്ഥിച്ചു. യാതൊരുവിധ പ്രതിഫലേച്ഛയും കൂടാതെ നടത്തുന്ന ഈ കാരുണ്യപ്രവർത്തനങ്ങൾക്ക് നാടിന്റെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.