mehandi new

തെരുവ് നായകളെ സംരക്ഷിക്കുക മനുഷ്യജീവൻ രക്ഷിക്കുക – എസ് വൈ എസ്

fairy tale
planet fashion

പുന്നയൂർ: തെരുവ് നായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റിന് എസ് വൈ എസ് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. തെരുവ് നായകളെ സംരക്ഷിക്കുക മനുഷ്യജീവൻ രക്ഷിക്കുക എന്ന പ്രമേയത്തിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും സുന്നി യുവജന സംഘം (എസ് വൈ എസ് )സർക്കിൾ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നതിന്റെ ഭാഗമായാണ് പുന്നയൂരിലെ നിവേദനം സമർപ്പണം.

വർദ്ധിച്ചുകൊണ്ടിരിക്കുന്ന തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിഹാരം കാണണമെന്നാണ് നിവേദനത്തിലെ ആവശ്യം.

സുന്നി യുജനസംഘം പുന്നയൂർ സർക്കിൾ പ്രസിഡൻറ് ഷാഹിദ് സഖാഫി, സർക്കിൾ സെക്രട്ടറിമാരായ സിദ്ധീഖ് സഖാഫി, ജാബിർ ഫാളിലി, സോൺ സെക്രട്ടറി റിയാസ് ഫാളിലി, യൂണിറ്റ് ഭാരവാഹികളായ ഷാഹിദ് മുഈനി, റഹൂഫ് പുന്നയുർ, റിയാസ് അകലാട്, റിശാം, ഫിറോസ് എടക്കര തുടങ്ങിയവർ സംബന്ധിച്ചു.

Macare 25 mar

Comments are closed.