mehandi banner desktop
Chavakkad online

റിപ്പബ്ലിക്കിനെ രക്ഷിക്കുക – പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഏരിയ സമ്മേളനം നാട്ടൊരുമ സമാപിച്ചു

Ft

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340   +919946054450

Jan oushadi

ചാവക്കാട് : റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ 9,10, 11 തിയ്യതികളിലായി നടന്ന പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഏരിയ സമ്മേളനം നാട്ടൊരുമ സമാപിച്ചു. ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും വ്യത്യസ്ത കലാകായിക മത്സരങ്ങളും നടന്നു. മണത്തലയിൽ പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരിയിൽ സെപ്റ്റംബർ 11ന് നടന്ന സമാപന സമ്മേളനം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണൽ പ്രസിഡന്റ് ഹുസൈർ കെ കെ ഉദ്ഘാടനം ചെയ്തു.

റിപ്പബ്ലിക്കിനെ സംരക്ഷിക്കാൻ എല്ലാ പൗരന്മാരും മുന്നോട്ടുവരണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണൽ പ്രസിഡന്റ് ഹുസൈർ കെ കെ ആഹ്വാനം നൽകി. പോപ്പുലർ ഫ്രണ്ട് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കർ സന്ദേശം നൽകി.

Comments are closed.