mehandi new

പഞ്ചവടിയിൽ സീൻ മാറുന്നു; കടൽ പൂരത്തിന് ഇന്ന് തുടക്കം – ഈ അവധിക്കാലം പൊളിക്കും

fairy tale

എടക്കഴിയൂർ : പഞ്ചവടിയിൽ സീൻ മാറുന്നു. മറൈൻ വേൾഡ് ഒരുക്കുന്ന ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കടൽ പൂരത്തിന് ഇന്ന് തുടക്കമാവും. കടലിലെ മഹാദ്‌ഭുതങ്ങൾക്കൊപ്പം വാദ്യ മേളങ്ങളും, കലാ രൂപങ്ങളും,കലാ പരിപാടികളും, കരിമരുന്നിന്റെ വർണ്ണക്കൂട്ടുകളും ഉത്സവഛായ പകരുന്ന കടൽ പൂരത്തിൽ കുട്ടികൾക്കായി പുതിയ ഗെയിമുകളും അവതരിപ്പിക്കുന്നു. ഇന്ന് രാവിലെ പതിനൊന്നു മണിക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൂരം ദിനങ്ങളിൽ സന്ദർശകർക്ക് വമ്പൻ സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയരക്ടർ നൗഷിർ അറിയിച്ചു. ഏപ്രിൽ 27 മുതൽ മെയ് അഞ്ചുവരെയാണ് കടൽ പൂരം.

Ma care dec ad

Comments are closed.