mehandi banner desktop
Chavakkad online

അതി ദാരിദ്ര്യ കുടുംബത്തിലെ വിദ്യാർത്ഥകൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

Ft

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ അതി ദാരിദ്ര്യ വിഭാഗത്തിൽ പെടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. 43 അതി ദാരിദ്ര കുടുംബങ്ങളാണ് കടപ്പുറം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ളത്. സ്കൂൾ ബാഗ്, നോട്ട്ബുക്ക്, കുട, പെൻസിൽ, പേന സ്കെയിൽ,റബ്ബർ, തുടങ്ങിയവ അടങ്ങുന്നതാണ് സ്കൂൾ കിറ്റുകൾ. കടപ്പുറം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. 

Jan oushadi

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, മെമ്പർമാരായ ഷീജ രാധാകൃഷ്ണൻ, എ വി അബ്ദുൽ ഗഫൂർ, സെക്രട്ടറി റാഫി, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, കുടുംബാംഗങ്ങൾ, തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.