mehandi new

ഓർക്കിഡ് തോട്ടവും മിയവാക്കി വനവും: വിദ്യാർത്ഥികൾക്ക് ശാസ്ത്രവബോധ ക്ലാസ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതുവിദ്യഭ്യാസ വകുപ്പ്, ദേശീയ ഹരിതസേന, ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട് എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ശാസ്ത്രവബോധ ക്ലാസ്സ് സംഘടിപ്പിച്ചു.

planet fashion

പ്ലാൻ്റേഷൻ ടെക്നിക്സ്, ഓർക്കിഡ് തോട്ടമൊരുക്കൽ, മിയവാക്കി ഫോറസ്റ്റ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. ശാസ്ത്ര പ്രചാരകൻ സുഭാസ് എ ജോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഷീബ മുഖ്യാഥിതിയായി. ഹരിതസേന ജില്ലാ കോഡിനേറ്റർ എൻ. ജെ. ജെയിംസ്, ഓർക്കിഡ് കർഷക രമ്യ ഉല്ലാസ്, പാർവതി നമ്പലാട്ട് അദ്ധ്യാപികമാരായ ദർശന പി. രശ്മി എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ ഹെഡ്മിസ്ട്രസ് സന്ധ്യ അധ്യക്ഷത വഹിച്ചു.

Comments are closed.