mehandi new

ചുട്ടുപൊള്ളുന്നു – ചാവക്കാട് ഇന്ന് 44°സെൽഷ്യസ് വെയിലത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

fairy tale

ചാവക്കാട് : കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ചാവക്കാട് ഇന്ന് അനുഭവപ്പെട്ടത് കൊടും ചൂട്. ചാവക്കാട് മേഖലയിൽ 38°c-44°c ചൂടാണ് അനുഭവപ്പെട്ടത്. താപ നിലയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂടാണ് താപ സൂചികയിൽ കണക്കാക്കുന്നത്. 44° സെൽഷ്യസ് ആണ് ചാവക്കാട് മേഖലയിലെ ഇന്നത്തെ ഉയർന്ന താപ സൂചിക. സമുദ്രത്തിൽ ചൂട് കനക്കുമ്പോൾ ഈർപ്പം വർധിക്കുകയും താപ സൂചിക ഉയരുകയും ചെയ്യും. തീരദേശത്ത് കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

സൂര്യ പ്രകാശം കൊള്ളരുതെന്നു കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ നിർദേശമുണ്ട്.
കുട്ടികളെ വെയിലത്തു കളിക്കാൻ വിടരുത്. റമദാൻ വ്രതത്തിന്റെ ഭാഗമായി നോമ്പ് നോൽക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.
അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. കുട്ടികളുമായുള്ള യാത്രകൾ ഒഴിവാക്കുക.
ചപ്പുചവറുകൾ കത്തിക്കരുത്.

വികസനപ്രവർത്തനങ്ങളുടെ ഭാഗമായി റോഡിനിരുവശത്തെയും മരങ്ങളും കെട്ടിടങ്ങളും നീക്കം ചെയ്തതോടെ ദേശീയപാത 66ൽ വെയിലിന്റെ കാഠിന്യം പതിൻമടങ്ങായി വർദ്ധിച്ചിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സൂര്യതാപം ഏൽക്കാതിരിക്കാനും നിർജ്ജലീകരണവും പ്രത്യേകം ശ്രദ്ധിക്കണം.

ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം

Royal footwear

Comments are closed.