mehandi new

കളരിപയറ്റ് ആചാര്യൻ സി ശങ്കരനാരായണ മേനോന്റെ ദാരുശില്പം അനാച്ഛാദനം ചെയ്തു

fairy tale

ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ചുണ്ടയില്‍ ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്‍) ഒന്നാം അനുസ്മരണയോഗം എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിൽ നടന്ന ചടങ്ങിൽ ഉണ്ണിഗുരുക്കളുടെ പത്‌നി സൗദാമിനി അമ്മ ഭദ്രദീപം തെളിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഉണ്ണിഗുരുക്കളുടെ പൂര്‍ണ്ണകായ ദാരുശില്പം കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി അനാച്ഛാദനം ചെയ്ത് മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. 

planet fashion

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, അഡ്വ മുള്ളത്ത് വേണുഗോപാൽ, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇ ജി സത്യപ്രകാശ് ഗുരുക്കൾ, ശശികുമാർ ചുണ്ടയിൽ, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ മുഖ്യ രക്ഷധികാരി മുരുകൻ ആശാൻ, ചിന്താമണി, മാധ്യമ പ്രവർത്തകൻ കെ സി ശിവദാസ് എന്നിവർ ഗുരുക്കളെ അനുസ്മരിച്ച് സംസാരിച്ചു. 

ഉണ്ണി ഗുരുക്കളുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കളരി അങ്കണത്തില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗുരുവായൂര്‍ അവധൂത് ആയുര്‍മഠത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ എം.ബി. പ്രമീള ഉദ്ഘാടനം ചെയ്തു. കെ പി കൃഷ്ണദാസ്, കെ പി ദിനേശ്, കെ പി രാജീവ് എന്നിവർ ചേർന്ന് ശില്പി എളവള്ളി ജയന്തൻ ആചാരിയെ ചടങ്ങിൽ ആദരിച്ചു. കെ ടി ബാലൻ സ്വാഗതവും കെ. പി. കൃഷ്ണദാസ് നന്ദിയും ആശംസിച്ചു. ചാവക്കാട് വല്ലഭട്ട കളരിയിലെ ഗുരുനാഥനായിരുന്ന ഉണ്ണിഗുരുക്കളെ 2022-ലാണ് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചത്. 

Ma care dec ad

Comments are closed.