Header

എസ്ഡിപിഐ വാഹന ജാഥക്ക് തുടക്കമായി

sdpiചാവക്കാട്: എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഹന ജാഥക്ക് തുടക്കമായി. രാവിലെ ഒമ്പതിന് ഏങ്ങണ്ടിയൂര്‍ ഏത്തായിയില്‍ നിന്നും ആരംഭിച്ച ജാഥ ഏങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളിലും പര്യടനം നടത്തിയ ശേഷം വൈകീട്ട് അഞ്ചിന് ഒരുമനയൂര്‍ മുത്തമ്മാവില്‍ സമാപിച്ചു. സമാപന സമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ മജീദ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഷമീര്‍ ബ്രോഡ്‌വേ, യഹിയ മന്ദലാംകുന്ന്, ഹുസയ്ന്‍ ഹാഷ്മി സംസാരിച്ചു. സ്വീകരണങ്ങള്‍ക്ക് സ്ഥാനാര്‍ഥി പി ആര്‍ സിയാദ് നന്ദി പറഞ്ഞു. ജാഥക്ക് എന്‍ കെ ഫാമിസ്, കെ എച്ച് ഷാജഹാന്‍, ദര്‍വേഷ്, സാദിക്ക് അന്‍വര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച്ച രാവിലെ 8.30ന് പുന്നയൂര്‍ എടക്കരയില്‍ നിന്നും ആരംഭിക്കുന്ന ജാഥ വൈകീട്ട് അഞ്ചിന് അണ്ടത്തോട് സെന്ററില്‍ സമാപിക്കും. യോഗത്തില്‍ അഷ്‌ക്കര്‍ തൊളിക്കോട് മുഖ്യപ്രഭാഷണം നടത്തും.

Comments are closed.