Header

ജിഷ വധക്കേസ് പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണം : വേണ്ടത് സൌദ്യയിലേത് പോലെയുള്ള ശിക്ഷാ നടപടി – സുരേഷ് ഗോപി എം പി

suresh gopi with sudheesh's son
സിയാച്ചിനില്‍ മഞ്ഞുമലക്കടിയില്‍പെട്ട് മരിച്ച ലാന്‍ഡ്‌സ്‌നായിക് സുധീഷിന്റെ ആറുമാസം പ്രായമുള്ള മകള്‍ മീനാക്ഷിക്ക് ഗുരുവായൂരില്‍ ചോറൂണ്‍ നല്‍കുന്നതിനായെത്തിയ സുരേഷ്

ഗുരുവായൂര്‍ : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിലെ പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന്  എം.പി.സുരേഷ് ഗോപി.  ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദ്യയിലേത് പോലെയുള്ള ശിക്ഷാരീതിയാണ് ഇത്തരം കേസുകള്‍ക്ക് നല്‍കേണ്ടത്. കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യക കോടതിയും വേണം. ശിക്ഷ കഠിനമല്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നത്. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദചാമിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനുണ്ടായത് ജനാധിപത്യത്തിന് വലിയ വേദനയുണ്ടാക്കുന്നതാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം താന്‍ ജിഷയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സംഭവത്തിന്റെ ഗൗരവം താന്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നാളെ മന്ത്രിമാരുള്‍പെടുന്ന കേന്ദ്രസംഘം ജിഷയുടെ വീട്ടിലെത്തുമെന്നും സുരേഷ് ഗോപി അറിയിച്ചു. സിയാച്ചിനില്‍ മഞ്ഞുമലക്കടിയില്‍പെട്ട് മരിച്ച ലാന്‍ഡ്‌സ്‌നായിക് സുധീഷിന്റെ ആറുമാസം പ്രായമുള്ള മകള്‍ മീനാക്ഷിക്ക് ഗുരുവായൂരില്‍ ചോറൂണ്‍ നല്‍കുന്നതിനായാണ് സുരേഷ് ഗോപിയെത്തിയത്. സുരേഷ് ഗോപിയുടെ മടിയിലിരുത്തിയാണ് മീനാക്ഷിക്ക് ചോറുണ്‍ നല്‍കിയത്. ചോറൂണിന് ശേഷം കുട്ടിയെ അടിമകിടത്തി ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയും തിരിച്ചേല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് മീനാക്ഷിക്ക് പഞ്ചസാരകൊണ്ട് തുലാഭാരവും നടത്തി. സുധീഷ് മരിച്ച സമയത്ത് സുരേഷ് ഗോപി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. അന്ന് ചോറൂണിന് എത്താമെന്ന് പറഞ്ഞതു പ്രകാരമാണ് സുരേഷ്‌ഗോപി ചടങ്ങിനെത്തിയത്. സുധീഷിന്റെ ഭാര്യ ശാലു, അച്ചന്‍ ബ്രഹ്മപുത്രന്‍, അമ്മ പുഷ്പവല്ലി, ശാലുവിന്റെ അച്ചന്‍ സജീവന്‍, അമ്മ ശ്രീജ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.  ഭരണസമിതി അംഗം കെ.കുഞ്ഞുണ്ണി, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. നാരായണന്‍ എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.ഉണ്ടായിരുന്നു.MP SURESH GOPI GURUVAYUR 2

Comments are closed.