Header

എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം വാഹന ജാഥക്ക് നാളെ തുടക്കം

sdpiചാവക്കാട്: എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഹന ജാഥക്ക് ബുധനാഴ്ച്ച  തുടക്കം. രാവിലെ ഒമ്പതിന് ഏങ്ങണ്ടിയൂര്‍ ഏത്തായിയില്‍ നിന്നും ആരംഭിക്കുന്ന ജാഥ ഏങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളിലും പര്യടനം നടത്തിയ ശേഷം വൈകീട്ട് അഞ്ചിന് ഒരുമനയൂര്‍ മുത്തമ്മാവില്‍ സമാപിക്കും. സമാപന സമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ മജീദ് ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ ബ്രോഡ്‌വേ, കണ്‍വീനര്‍ പി  കെ അബ്ദുല്‍ ലത്തീഫ്, മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട്, സെക്രട്ടറി ഇബ്രാഹിം പുളിക്കല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എച്ച് ഷാജഹാന്‍, എന്‍ കെ ഫാമിസ്, ജബ്ബാര്‍, സശോക് സംബന്ധിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.