Header

ബി ജെ പി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു – രമേശ്‌ ചെന്നിത്തല

ഗുരുവായൂര്‍ : ബി ജെ പി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല. കേരളത്തില്‍ ബിജെപി ക്ക് എക്കൌണ്ട് തുറക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിരവധി കേസുകളുണ്ടെന്ന് നുണകള്‍ പറഞ്ഞു നടക്കുന്ന വി എസ് ഒരു ഉടായ്പ് രാഷ്ട്രീയക്കാരനാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു നടക്കുന്നത് നട്ടാല്‍ കുരുക്കാത്ത നുണകളാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇല്ലാത്ത കേസുകള്‍ പറഞ്ഞു പ്രചരിപ്പിക്കുകയാണ് വി എസ്. മന്ത്രിമാര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്ല. തനിക്കെതിരെ ഒന്‍പത് കേസുകളുണ്ടെന്നാണ് അച്ചുതാനന്ദന്‍ പറയുന്നത്. തനിക്കെതിരെ പോലീസ് എഫ് ഐ ആര്‍ ചുമത്തിയ ഏതെങ്കിലും കേസുകളുണ്ടെന്ന് തെളിഞ്ഞാല്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. ബി ജെ പി ക്ക് അക്കൌണ്ട് തുറക്കാനാകില്ല.
പി കെ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി എം സാദിഖലി, ഡി സി സി പ്രസിഡണ്ട് പി എ മാധവന്‍ എം എല്‍ എ, സി എച്ച് റഷീദ്, എം ടി തോമസ്‌, അഡ്വ. വി ബലറാം, ജോസ് ചാലിശ്ശേരി, ജോസ് വള്ളൂര്‍, ആര്‍ രവികുമാര്‍, ശശി വാറണാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

thahani steels

Comments are closed.