ചാവക്കാട് നഗരസഭയിൽ എസ് ഡി പി ഐ ക്ക് 6 സ്ഥാനാർത്ഥികൾ

തിരുവത്ര : ചാവക്കാട് നഗരസഭയിൽ 6 വാർഡുകളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവത്ര ചീനച്ചോട് പാർട്ടി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം അഷറഫ് വടകൂട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. വാർഡ് 1 ൽ ആഷിക് എ വൺ, വാർഡ് 5 സാബിറ മുനീർ, വാർസ് 22 കെ എൻ നജീബ്, വാർഡ് 24 കെ എം നാസർ, വാർഡ് 32 അലി നൈനാർ, വാർഡ് 33 സുറുമി മുജീബ് എന്നിവർ മത്സരിക്കും.

ചാവക്കാട് മുൻസിപ്പൽ പ്രസിഡണ്ട് ഫാമിസ് അബൂബക്കർ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് കെ വി നാസർ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം കമ്മിറ്റി അംഗം ഷമീർ ബ്രോഡ് വെ, വൈസ് പ്രസിഡന്റ് ദിലീപ് അത്താണി, സെക്രട്ടറി ഹാരിസ്, ജോയിന്റ് സെക്രട്ടറി ഹംസകോയ, കമ്മിറ്റി ട്രഷറര്‍ നസീബ് എന്നിവർ പങ്കെടുത്തു. ചാവക്കാട് മുൻസിപ്പൽ സെക്രട്ടറി ഹാരിസ് സ്വാഗതവും, ചാവക്കാട് മുൻസിപ്പൽ വൈസ് പ്രസിഡന്റ് ദിലീപ് അത്താണി നന്ദിയും പറഞ്ഞു.

Comments are closed.